ബിഷ്കേക് ; എസ് സി ഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കിർഗിസ്ഥാനിലേക്ക് . ഉച്ചയോടെ കിർഗിസ്ഥാനിലെത്തുന്ന മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും. കിർഗിസ്ഥാൻ പ്രസിഡന്റ് സോറൻബോയ് ജീൻബെകോവിനെയും മോദി കാണും. തുടർന്ന് കിർഗിസ്ഥാനിലെ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സന്നിഹിതനാകും.
മോദിയ്ക്കായി പ്രത്യേക വ്യോമപാത ഒരുക്കാമെന്ന പാകിസ്ഥാന്റെ നിലപാട് അവഗണിച്ച ഇന്ത്യ ഒമാൻ വഴിയാണ് കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കേകിലേക്ക് പോകുന്നത്.
ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന നടപടി അവസാനിക്കാതെ പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് നിലപാട് സ്വീകരിച്ച നരേന്ദ്രമോദി ബിഷ്കേകിൽ എത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്താനും തയ്യാറായിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം അനന്ത് നാഗിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സി ആർ പി എഫ് ജവാന്മാർ വീരമൃത്യൂ വരിച്ചതോടെ ഇന്ത്യ നിലപാട് കടുപ്പിക്കും .