കൊച്ചി ; കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി . തമിഴ്നാട് കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത് . തമിഴ്നാട് റയിൽവേ പൊലീസ് സംഘമാണ് സി ഐ യെ കണ്ടെത്തിയത് . വീട്ടുകാരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു . സി ഐയുമായി പൊലീസ് കേരളത്തിലേയ്ക്ക് തിരിച്ചതായാണ് സൂചന .
13 ന് പുലർച്ചെയാണ് നവാസിനെ കാണാതായത് . തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയും , മേലുദ്യോഗസ്ഥൻ നവാസിനെ മാനസികമായി പീഡിപ്പിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു .
കള്ളക്കേസില്‍ കുടുക്കാന്‍ മേലുദ്യോഗസ്ഥന് ശ്രമിച്ചെന്നും സി ഐയുടെ ഭാര്യ ആരോപിച്ചു. വയര്‍ലെസിലൂടെ എസ്പിയുമായി വാഗ്വാദം നടന്നതായി തനിക്കറിയാമെന്നും ഭാര്യ പറഞ്ഞിരുന്നു . ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു .