‘ വായു ‘ വിൽ നിന്ന് ഗുജറാത്തിനെ രക്ഷിക്കാനെത്തിയത് ഇന്ത്യൻ വ്യോമസേനയുടെ കരുത്തൻ , ലോകരാജ്യ സേനാ ശക്തികളുടെ പ്രിയങ്കരൻ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

‘ വായു ‘ വിൽ നിന്ന് ഗുജറാത്തിനെ രക്ഷിക്കാനെത്തിയത് ഇന്ത്യൻ വ്യോമസേനയുടെ കരുത്തൻ , ലോകരാജ്യ സേനാ ശക്തികളുടെ പ്രിയങ്കരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2019, 08:19 am IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ : ഗുജറാത്തിനെ തകർത്തെറിയാൻ പാകത്തിൽ ആർത്തിരമ്പിയെത്തുമെന്ന് കരുതിയ വായു ചുഴലിക്കാറ്റ് ഭീഷണികളില്ലാതെ ഒഴിഞ്ഞെങ്കിലും സംസ്ഥാനം ഈ സാഹചര്യത്തെ നേരിടാൻ ഒരുക്കിയിരുന്ന സർവ്വ സന്നാഹങ്ങളെ പ്രശംസിക്കാതെ തരമില്ല . കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കേന്ദ്ര സേനയുടെ വലിയ സംഘത്തെ തന്നെ വിജയ് രൂപാണി സർക്കാർ കൊണ്ടുവന്നിരുന്നു .

എന്നാൽ ഇതിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ചത് ദുരന്ത നിവാരണ സേനയെ എത്തിക്കാൻ ഇന്ത്യൻ വ്യോമസേന ഉപയോഗിച്ച ഏറ്റവും വലിയ വിമാനങ്ങളിലൊന്നായ സി 17 ആയിരുന്നു . അടിയന്തിര സാഹചര്യങ്ങളെ അതീവ മികവോടെ നേരിടാനുള്ള കരുത്താണ് സി 17 രംഗത്തിറക്കാനുള്ള സേനയുടെ തീരുമാനത്തിനു പിന്നിൽ .

ബോയിംഗ് നിർമ്മിക്കുന്ന സി 17 ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനിക വിമാനങ്ങളിലൊന്നാണ് . ബോയിംഗിന്റെ ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി 17 . 2010 ലാണ് ഈ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് . 128,100 കിലോ ഭാരമുള്ള ഈ വിമാനത്തിന് 26,350 കിലോ ഭാരം വഹിച്ച് പറക്കാൻ സാധിക്കും . മണിക്കൂറിൽ 829 കിലോമീറ്ററാണ് സി 17 ന്റെ വേഗത . അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം പോലും രാജ്യത്തിനകത്തും ,പുറത്തും ട്രാൻസ്പോർട്ടിനായി ഉപയോഗിക്കുന്നതും സി 17 തന്നെ .

ദ്രുതഗതിയിലുള്ള സൈനിക നീക്കങ്ങൾക്കും ,ദുഷ്ക്കരമായ പാതകൾ വഴി ആയുധങ്ങൾ ,മറ്റ് ഉപകരണങ്ങൾ എന്നിവ എത്തിക്കുന്നതിനുമാണ് വ്യോമസേന ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത് . ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള കഴിവാണ് ലോക രാജ്യ സൈന്യങ്ങൾക്ക് സി 17 നെ പ്രിയപ്പെട്ടതാക്കുന്നത് .

Share1230TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies