വീടിന്റെ ചോർച്ച ഒന്ന് പരിഹരിക്കണം , അറ്റകുറ്റപ്പണികൾക്കായി വിളിച്ചപ്പോൾ പണിക്കാരോട് ഡൊമിനിക്ക് ആവശ്യപ്പെട്ടത് ഇത്രമാത്രം . എന്നാൽ ചോർച്ച പരിഹരിക്കാൻ വന്ന പണിക്കാർ വീട് ഒന്നടങ്കം പൊളിച്ചടുക്കി ,ഉടമ പെരുവഴിയിലുമായി .
ഇംഗ്ലണ്ടിലെ ബർമിംഗ് ഹാമിലാണ് സംഭവം . 51 കാരനായ ഡൊമിനിക്ക് ഗോദന്‍ തന്റെ അമ്മയിൽ നിന്നും ലഭിച്ചതാണ് 124 വർഷം പഴക്കമുള്ള വീട് . പൈതൃകം നിറഞ്ഞ വീടിനു ചോർച്ച ഉള്ളതിനാൽ അതിന്റെ അറ്റകുറ്റപ്പണി നടത്താനാണ് ഡൊമിനിക്ക് കരാർ നൽകിയത് . എന്നാൽ പണിക്കാർ മൊത്തത്തിൽ വീടിന്റെ മേൽക്കൂര തന്നെ പൊളിച്ച് കളഞ്ഞു . ഡൊമിനിക്കിന് വന്നതാകട്ടെ രണ്ടരക്കോടിയുടെ നഷ്ടവും .
അശ്രദ്ധമായി ജോലി ചെയ്തത് വഴി വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞു വീണു. ഉള്ളിലെ ഭിത്തികൾ തകർന്നു. ഇത് വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും നശിപ്പിച്ചു.
ജനാലയുടെ സ്ഥാനത്ത് ദ്വാരം മാത്രമായി , വാതിലുകൾ തകർന്നു തരിപ്പണമായി , ഭിത്തിയിലെയും സീലിംഗിലെയും പ്ലാസ്റ്റർ അടർന്നു പോയി .നാലു കിടപ്പറ ഉണ്ടായിരുന്ന വീട് ഇന്ന് ഓർമ്മ മാത്രമായി മാറിയെന്ന് ഡൊമിനിക്ക് പറഞ്ഞു കരാറുകാർക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് നൽകാൻ ഒരുങ്ങുകയാണ് ഡൊമിനിക്ക് .