സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിൽ ആണ് പരിപാടി നടക്കുന്നത്. ഈ പരിപാടിയിൽ എംബസി ഉദ്യോഗസ്ഥരും കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നതാണ്. ഇന്ത്യൻ കമ്പനി ആയ L &T ഹൈഡ്രോകാർബോൺ പ്രധാന സ്പോൺസർ ആയ ഈ പരിപാടിയിൽ മറ്റു പല സ്ഥാപനങ്ങളും പങ്കാളിത്തം വഹിക്കുന്നുണ്ട്.
ദമ്മാമിൽ ജുബൈൽ ഹൈവേയിൽ സൈഹാത് Z5 ഫുട്ബോൾ കോംപ്ലക്സിൽ വച്ചാണ് പരിപാടി നടക്കുന്നത്.
അന്നേ ദിവസം വൈകിട്ട് 5 മണി മുതൽ പ്രവേശനം തുടങ്ങുന്നതാണ്. 7 മണി മുതൽ ഇന്ത്യ ഗവെർന്മെന്റിന്റെ ആയുഷ് വിഭാഗവും UN ഇന്റർനാഷണൽ അംഗീകരിച്ച യോഗാ പ്രോട്ടോ കോൾ പ്രകാരം യോഗസെഷൻ , യോഗ സെമിനാർ, കുട്ടികളുടെ യോഗാഭ്യാസം മുതലായവ ഉണ്ടായിരിക്കുന്നതാണ്.പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളും പങ്കെടുക്കുന്നുണ്ട് . യോഗയെ സ്നേഹിക്കുന്ന , യോഗയെ പറ്റി അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഇന്ത്യൻ ഓവർസീസ് ഫോറം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇതിലേക്കായി ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.