Health

ആരോഗ്യത്തെ സംരക്ഷിക്കാം; ഇഞ്ചി കഴിക്കുന്നതിലൂടെ

ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്.

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയ്ക്ക് പുറമേ ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചിയുടെ ഉപയോഗം നല്ലതാണ്. ഇഞ്ചി എല്ലുകളിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ദിവസേന ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. ഹൃദ്രോഗത്തിന് കാരണമാകുന്ന ആര്‍ജിനോസ് പ്രവര്‍ത്തനം, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവ നിയന്ത്രിക്കാന്‍ ഇഞ്ചിയുടെ ഉപയോഗം സഹായിക്കും.

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്റിഓക്സിഡന്റ്് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. മൂക്കടപ്പ് തലകറക്കം എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും കഴിയും. കാരണം മരുന്നുകള്‍ക്ക് തുല്യ ശക്തിയുള്ള ഘടകങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നത്.

കൗമാരക്കാരില്‍ കണ്ടു വരുന്ന മുഖക്കുരു ഇല്ലാതാക്കുന്നതിന് ഇഞ്ചി ഉപകരിക്കും. പതിവായി ഇഞ്ചി നീര് ശീലമാക്കുന്നത് മുഖക്കുരുവില്‍ നിന്നും മുക്തി നേടാന്‍ ഫലപ്രദമാണ്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

ഇഞ്ചി വെള്ളത്തില്‍ നാരങ്ങ, തേന്‍ എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കഴിയും. ഓരോ ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.

299 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close