Life

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിച്ചാല്‍…..

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ആ ശീലം ഉപേക്ഷിക്കാന്‍ തയ്യാറായിക്കോളൂ. ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനിലാണ് പുതിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമേരിക്കയിലെ 30000 വ്യക്തികളെ മുപ്പത്തിയൊന്നു വര്‍ഷം നിരീക്ഷിച്ച ശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണിത്. 31 വര്‍ഷ കാലയളവിലുള്ള ഇവരുടെ ജീവിതരീതി, ആരോഗ്യം, ഡയറ്റ് എന്നിവയെല്ലാം നിരീക്ഷിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ പ്രകാരം ഒരു മുട്ടയില്‍ ഇരുന്നൂറ് മില്ലി ഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്. 300 മില്ലി ഗ്രാമില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ഉള്ളിലെത്തുന്നത് ഹൃദ്രോഗ സാധ്യത 17% വര്‍ധിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവര്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം സ്വയം മനസിലാക്കാനാണ് ഗവേഷകര്‍ പറയുന്നത്.

164 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close