ഇടുക്കി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് തടഞ്ഞു . പീരുമേട് ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തകരെ തടയാനായി എത്തിയത് .
സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ എത്തിയ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ടീച്ചർ അടക്കമുള്ളവരെയാണ് പൊലീസ് തടഞ്ഞത് . പ്രവർത്തകർ നാമജപം നടത്തി പ്രതിഷേധിക്കുകയാണ് .സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു .