നിർത്തിയിട്ട വാഹനത്തിൽ കുട്ടികൾ കുടുങ്ങാതിരിക്കാൻ രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും ബോധവൽക്കരണവുമായി അബുദാബി പൊലീസ്.കളിക്കുന്നതിനിടയിൽ ഒളിക്കാനായി നിർത്തിയിട്ട വാഹനത്തിൽ കയറുന്ന കുട്ടികൾ തിരിച്ചിറങ്ങാനാവാതെ അതിലകപ്പെടുകയും വെയിലത്ത് ശ്വാസം മുട്ടി മരണത്തിനുവരെ കാരണമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് ബോധവൽകരണം ശക്തമാക്കിയത്. ഏറ്റവും ഒടുവിൽ അൽഐനിലാണ് ഇത്തരത്തിൽ സ്വദേശി ബാലൻ മരിക്കാനിടയായത്.പൂട്ടാതെ പോകുന്ന വാഹനത്തിൽ കുട്ടികൾ കയറി കളിക്കാൻ സാധ്യതയേറെയാണ്. വാഹനത്തിനകത്തും അടിയിലും ഡിക്കിലും ഇത്തരത്തിൽ കുട്ടികൾ ഒളിക്കുക പതിവാണെന്നും അതുകൊണ്ടുതന്നെ ആവർത്തിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.സ്റ്റാർട് ചെയ്ത് നിർത്തിയിട്ട വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പോകരുതെന്നും പൊലീസ് ഓർമിപ്പിച്ചു.