നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന അബുദാബിയിലെ സാമൂഹ്യ- സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും മലയാളി സമാജം മുൻ പ്രസിഡണ്ടുമായ പള്ളിക്കൽ ഷുജാഹിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ യാത്രയയപ്പ് നൽകി. പ്രസിഡണ്ട് പി ബാവഹാജി അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി എം പി എം റഷീദ് സ്വാഗതം പറഞ്ഞു. അബുദാബി മലയാളി സമാജത്തിന്റെതടക്കം വിവിധ സംഘടനകളുടെ പ്രധാന ഭാരവാഹിത്വം വഹിച്ച പള്ളിക്കൽ ഷുജാഹി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഉൾപ്പെടെ എല്ലാ സംഘടനകളുമായി നല്ല ബന്ധം പുലർത്തുകയും സാമൂഹ്യ സേവന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയതായും യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചവരെല്ലാം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ഹംസ നടുവിൽ, ടി കെ അബ്ദുസലാം, അബ്ദുല്ല നദ് വി ,പി കെ കരീം ഹാജി, അബുദാബി സംസ്ഥാന കെ എം സി സി ഭാരവാഹികളായ ഹമീദ് കടപ്പുറം, അഷറഫ് പൊന്നാനി, സുന്നി സെന്റർ ഭാരവാഹികളായ അബ്ദുൾ റഹിമാൻ തങ്ങൾ, അബ്ദുൾ ഖാദർ ഒളവട്ടൂർ എം എസ് എസ് സെക്രട്ടറി കെ എച്ച് താഹിർ എന്നിവർ സംസാരിച്ചു. യാത്രയയപ്പിന് പളളിക്കൽ ഷുജാഹി മറുപടിയും ചടങ്ങിൽ സെന്റർ അഡ്മിൻ സെക്രട്ടറി കബീർ ഹുദവി നന്ദിയും പറഞ്ഞു.