അഞ്ചാമത് അന്തർദേശിയ യോഗ ദിനത്തോട് അനുബന്ധിച്ച് സൗദി അറേബ്യയിലെ ജിദ്ദയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യൻ ഓവർസീസ് ഫോറം ജിദ്ദ ഘടകവും അറബ് യോഗാ ഫൗണ്ടേഷനും സംയുക്തമായി ജിദ്ദ ഹദീക്കാ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അറബ് യോഗാ ഫൗണ്ടേഷൻ പ്രസിഡന്റും യോഗാചാര്യയുമായ പദ്മ ശ്രി നൗഫ് മാർവായി നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. ജിദ്ദ പൗരസമൂഹത്തിന്റെ സജീവ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു വേദിയും സദസ്സും. സംഘടനത്തിലെ മികവ് കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പരിപാടിയിൽ യോഗ പരിശീലനത്തിന് ശ്രി നൗഫ് മാർവായി നേതൃത്വം കൊടുത്തു.