ന്യൂഡൽഹി ; രാജ്യസഭയിലെ തെലുങ്ക് ദേശം പാർട്ടി ബിജെപിയുമായി ലയിക്കുന്നു . ബിജെപിയിൽ ചേരുന്നതിനായി തെലുങ്ക് ദേശം പാർട്ടിയുടെ നാല് രാജ്യസഭാംഗങ്ങൾ പാർട്ടി വിട്ടതിനു പിന്നാലെയാണ് പാർട്ടി ലയിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത് .
പാർട്ടി നേതാവ് വൈ എസ് ചൗധരി ,ഉപ നേതാവ് സി എം രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രമേയം പാസാക്കിയത് . ഇതു സംബന്ധിച്ച് രാജ്യസഭാ ചെയർമാനു കത്ത് നൽകിയതായും നേതാക്കൾ അറിയിച്ചു . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിലും ,നേതൃത്വത്തിലും ആകൃഷ്ടരായാണ് തങ്ങൾ ബിജെപിയിൽ ലയിക്കുന്നതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു .
രാജ്യസഭയിൽ ടിഡിപിയ്ക്ക് ആകെ ആറ് എംപിമാരാണുള്ളത്. രാജ്യസഭാംഗമായ ടിജി വെങ്കിടേഷ് പ്രതികരിച്ചത് താൻ നേരത്തെ മുതൽ എബിവിപിയുടെയും യുവമോർച്ചയുടെയും സജീവ പ്രവർത്തകനായിരുന്നുവെന്നുമാണ് .
ഇന്ന് പാർട്ടി വിട്ട ടിജി വെങ്കിടേഷ്, വൈഎസ് ചൗധരി, സിഎം രമേഷ് തുടങ്ങിയ എംപിമാർ രാജ്യസഭാ ഉപാദ്ധ്യക്ഷനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതായി വാർത്ത വന്നതിനു പിന്നാലെയാണ് ലയനത്തിന്റെ റിപ്പോർട്ട് വന്നിരിക്കുന്നത് .