യു.എ.ഇയിൽ പകലിന് ദൈർഘ്യം കൂടുന്ന ദിവസങ്ങളാണ് ഇനി കടന്നുവരിക.ഏകദേശം14 മണിക്കൂറോളം നീണ്ടുനിൽക്കുന്ന വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലുകളാണ് വരാനിരിക്കുന്നത്.ജൂൺ 21നാകും യു.എ.ഇ. യിലെ ഏറ്റവും നീളംകൂടിയ പകൽ. താപനിലയിൽ രണ്ടുഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ടാകും. മണിക്കൂറിൽ മുപ്പതുമുതൽ അമ്പതുകിലോമീറ്റർവരെ വേഗത്തിലുള്ള ചൂട് കാറ്റിനും സാധ്യതയുണ്ട്.പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ ഒരുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി വെയിൽ കൊള്ളരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്