അബുദാബി പോലീസ് നടത്തിയ വൻ മയക്ക്മരുന്ന് വേട്ടയിൽ 423 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയുള്ള നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ക്രിസ്റ്റല്‍ ഡ്രഗ്സ്, അഞ്ച് ലക്ഷത്തോളം കാപ്റ്റഗണ്‍ ഗുളികൾ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ 12ഏഷ്യൻ വംശജരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ലഹരി ഉല്‍പ്പന്നങ്ങള്‍ വാഹനങ്ങളുടെ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.