മോസ്കോ: മോസ്കോ വിമാനത്താവളത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ 25 ഓളം പേര് കുടുങ്ങിക്കിടക്കുന്നു. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകി എന്ന കാരണത്താലാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചെക്ക് ഇന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും ലഗേജ് കയറ്റി അയച്ചെന്നും യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ക്ക് രാവിലെ മുതല്‍ ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും യാത്രക്കാര്‍ പ്രതികരിച്ചു.
എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മോസ്കോ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരാഴ്ചത്തേയ്ക്ക് മറ്റ് വിമാനങ്ങള്‍ ഒഴിവില്ലെന്നാണ് അധികൃതരുടെ വാദം.
സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഇടപെട്ടു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി വി. മുരളീധരന് ചര്‍ച്ച നടത്തി.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
യാത്രക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര മന്ത്രി വി മുരളീധരന് പറഞ്ഞു. എംബസി ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.