കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടികൂടി. ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 4 മൊബൈല്‍ ഫോണുകളും 30 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
മൂന്ന് ,നാല് ,ആറ് ,ഏഴ് ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള്‍ പിടികൂടിയത്. റെയ്ഡില്‍ 2500 രൂപയും കണ്ടെത്തിയിരുന്നു. സമാനമായ രീതിയില്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ റെയഡില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍, റേഡിയോ തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.