റിയാദ്: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി റിയാദിൽ ജൂൺ 21 ന് വിപുലമായ ആഘോഷിച്ചു. ഇന്ത്യൻ സമൂഹത്തിൽ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (IOF) സംഘടിപ്പിച്ച പരിപാടി സംഘടനാ ശൈലി കൊണ്ടും, ജന പങ്കാളിത്തം കൊണ്ടും വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. റിയാദിലെ റിയൽ മാൻഡ്രിഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി പ്രതിനിധി ശ്രീ. അനൂപ് ദിഗ്ര ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തോടെ ആയിരുന്നു ചടങ്ങുകൾ ആരംഭിച്ചത്
ഇന്ത്യൻ ഓവർസീസ് ഫോറം നാഷണൽ പ്രസിഡന്റ് ശ്രീ ബാബു കല്ലുമല
അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാധിഥി ആയിരുന്ന ശ്രീ . മധുകാ വിക്രമരാചചി (Minister CounceIIor / Head of chancery , Embassy of Democratic Socialist Republic of Srilanka , Riyadh , KSA. അന്താരാഷ്ട്ര തലത്തിൽ വർദ്ധിച്ചു വരുന്ന യോഗയുടെ പ്രചരണത്തെക്കുറിച്ച് സംസാരിച്ചു.
അറബ് യോഗ ഫൗഡേഷൻ പ്രതിനിധി ശ്രീ ലമീസ് സിദ്ദിഖി
ആര്ട്ട് ഓഫ് ലിവിങ് സൗദി റീജിയണൽ ജനറൽ മാനേജർ. ശ്രീ ഹാഷിം അൽ അലാവി, സഹജ യോഗഇന്റർനാഷണൽ പ്രതിനിധിയുഉം , കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളണ്ട് ചാപ്റ്റർ ഹെഡ് ഡു മായ ശ്രീ, പിയോറ്റർ മ്യൂസിഷ്യൽ, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
Mr.ജെറോമിർ ജാനേവ്, Deputy Head of Mission , Embassy of Czeck Republic, ലൗറെൻസ് വാവേരു, Minister, Embassyof Keniya എന്നിവർ മുഖ്യാതിഥികൾ ആയിരുന്ന ചടങ്ങിൽ ഇന്ത്യൻ ഓവർസീസ് ഫോറം വൈസ് പ്രേസിടെന്റും യോഗാഡേ പ്രോഗ്രാം കമ്മിറ്റി കൺവീനറ് മായ ശ്രീ. സിവാദമജൻ സ്വാഗതവും നാഷണൽ കൺവീനർ ശ്രീ സജീവ് കായംകുളം ആശംസ പ്രസംഗവും, റിയാദ് പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ അജീഷ് നന്ദി പ്രകാശനവും നടത്തി
വിവിധ രാജ്യക്കാർ ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിൽ യു എൻ പ്രോട്ടോ കോൾ അനുസരിച്ചുള്ള മാസ് യോഗാ പ്രദർശനം ചാര്യൻ ശ്രീ യോഗാചാര്യൻ ശ്രീ സുരേഷ്, യോഗാചാര്യ ശ്രീമതി സിനിയും നേതൃത്വം നൽകി.