യു എ യിലെ പാലക്കട് നിവാസികളുടെ കുടുംബസംഗമം ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ വച്ച് നടന്നു. നൂറിലേറെ കുടുംബങ്ങൾ പങ്കെടുത്ത കൂട്ടായ്മയിൽ വിവിധ കലാപരിപാടികളും കുട്ടികൾക്കുള്ള മത്സരങ്ങളും അരങ്ങേറി. യു എ ഇ യിൽ ദീർഘകാലമായി സേവനം നടത്തുന്ന മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. പ്രദീപ് നെമ്മാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശശിമേനോൻ, രവിശങ്കർ, പ്രദീപ്, മോഹൻമേനോൻ, രവി മംഗലം തുടങ്ങിയവർ സംസാരിച്ചു. പാലക്കാടൻ ദേശബിംബങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വന്തം കവിത മേതിൽ സതീശൻ അവതരിപ്പിച്ചു. പിന്നണിഗായകരായ അജയ്ഗോപാലും റോഷ്നി സുരേഷും നയിച്ച ഗാനമേള സംഗമത്തിന് കൊഴുപ്പേകി. വനിതാ അംഗങ്ങളായ ലളിത നായർ, ലത പ്രദീപ് , മഞ്ജു കൃഷ്ണൻ, സംഗീത, വിദ്യ, ലതിക, സുമ, ബിന്ദു തുടങ്ങിയവർ കലാപരിപാടികൾക്കും മത്സരങ്ങൾക്കും നേതൃത്വം നൽകി. ബാവ തോട്ടത്തിൽ സ്വാഗതവും സുജിത് നൊച്ചൂർ നന്ദിയും പ്രകാശിപ്പിച്ചു.