Defence

ലോകശക്തിയാകാൻ ഇന്ത്യ ; ഏറ്റവും വലിയ യുദ്ധവിമാന കരാറിനൊരുങ്ങി മോദി സർക്കാർ

രണ്ടാമൂഴത്തിലും രാജ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ തന്നെയാണ് മോദി സർക്കാർ . പ്രതിരോധ സേനകൾക്കായി 114 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം . 1500 കോടി ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ കരാറാണ് ലോകത്തെ ഏറ്റവും വലിയ യുദ്ധ വിമാന കരാറായി കണക്കാക്കുന്നത് .

കരാർ പ്രകാരം 85 ശതമാനത്തിലധികം ഉത്പാദവും ഇന്ത്യയിൽ തന്നെയാവണമെന്ന് നിർദേശമുണ്ട് . ബോയിംഗ്,ലോക്ക് ഹീഡ് മാർട്ടിൻ , സ്വീഡിഷ് കമ്പനിയായ സാബ് തുടങ്ങി വൻ നിര ആയുധ കമ്പനികളെല്ലാം കരാറിനായി രംഗത്തുണ്ട് .

കരാര്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്നും വ്യോമസേനയുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കരാറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ വ്യക്തമാക്കി. പോര്‍വിമാനങ്ങള്‍ക്ക് പുറമേ ടാങ്കുകളും കവചിത വാഹനങ്ങളും വാങ്ങാനുള്ള കരാറിനും നീക്കം നടക്കുന്നുണ്ട് മാത്രമല്ല ഇന്ത്യൻ നാവികസേനയ്ക്കായി മുങ്ങി കപ്പലുകൾ നിർമ്മിക്കാൻ താല്പര്യമുള്ള കപ്പൽ നിർമ്മാതാക്കളിൽ നിന്നും കരാർ ക്ഷണിച്ചിട്ടുണ്ട് .

ആറ് മിസൈൽ പടക്കപ്പലുകളും,ചെറിയ നിരീക്ഷണ ബോട്ടുകളും അടക്കം നിര്‍മിക്കുന്നതിന് ആറ് കപ്പല്‍ നിര്‍മാണശാലകളില്‍ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചിരുന്നു .ഏകദേശം 15,000 കോടി രൂപയുടേതാണ് ഈ കരാര്‍. ഇന്ത്യയുടെ വ്യോമസേനക്കും തീരസംരക്ഷണ സേനക്കും 400 ഒറ്റ, ഇരട്ട എഞ്ചിൻ ആവശ്യമാണെന്നാണ് സർക്കാരിന്റെ കണക്ക്.

കര, നാവിക, വ്യോമ സേനകള്‍ക്കും തീരസംരക്ഷണ സേനയ്ക്കും ആവശ്യമായ ആയുധങ്ങളും,പ്രതിരോധ സംവിധാനങ്ങളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എൻ ഡി എ സർക്കാർ തുടക്കം മുതൽ ശ്രദ്ധ നൽകിയിരുന്നു .

പ്രതിരോധ സേനകളുടെ ആധുനിക വത്കരണം മോദി സര്‍ക്കാരിന്റെ സുപ്രധാന അജണ്ടകളിലൊന്നാണ്. രണ്ടാം മൂഴത്തിൽ പ്രധാനമന്ത്രി പദവിയിലെത്തിയപ്പോഴും മോദി പ്രഥമ പരിഗണന നൽകിയത് രാജ്യത്തെ കരുത്തിന്റെ പ്രതീകമാക്കാനാണ്.

അതിന്റെ ഭാഗമായാണ് ഇസ്രയേലിൽ നിന്ന് സ്പൈസ് ബോംബുകൾ ,അമേരിക്കയിൽ നിന്ന് അപ്പാഷെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്ററുകൾ ,ഇസ്രായേലിന്റെ ഡെർബി മിസൈലുകൾ , റഷ്യയുടെ എസ് 400 ട്രയംഫ് എന്നിവ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് . എന്നാൽ ഇത്തവണ ലോകരാജ്യങ്ങളെ പോലും ഞെട്ടിക്കും വിധത്തിലാണ് ഇന്ത്യ ഏറ്റവും വലിയ യുദ്ധ വിമാന കരാറിനൊരുങ്ങുന്നത് .

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close