ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതിനുള്ള മിഷന് 2023 പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. ഹൈദരാബാദില്‍ ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലുങ്കാനയില്‍ മൊത്തതില്‍ വോട്ട് ശതമാനം 7.5 ല്‍ നിന്ന് 22 ആയ നേട്ടം കാണാതിരിക്കാനാവില്ല. അതു കൊണ്ടാണ് ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിന് ഇവിടെ നിന്ന് തുടക്കംകുറിക്കുന്നെന്നും അമിത് ഷാ വ്യക്തമാക്കി. കര്‍ണാടകയില്‍ ഏറ്റവും വലിയ പാര്‍ട്ടി ബി.ജെ.പിയാണ് ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ രൂപികരിക്കും. കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ബൂത്തിലും 50 ശതമാനം വോട്ടുവിഹിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉള്ളവരെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.