തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്ക് 6.8 ശതമാനമാണ് വർധിപ്പിച്ചത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന. നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. വർധിപ്പിച്ച നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
മൂന്നു വര്‍ഷത്തേക്കാണ് വര്‍ദ്ധന. ഇതിനു മുൻപ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്.