UAE

ഒമാൻ യു.എ.ഇ. എക്സ്ചേഞ്ച് ഇനി മുതൽ യൂനിമണി

ഒമാനിൽ മണി ട്രാൻസ്‌ഫർ, ഫോറിൻ എക്സ്ചേഞ്ച്, പെയ്മെന്റ് സൊല്യൂഷൻസ് തുടങ്ങിയ സേവനങ്ങൾ നല്കിവരുന്ന മുൻ നിര പണമിടപാട് ബ്രാൻഡുകളിലൊന്നായ ഒമാൻ യു.എ.ഇ. എക്സ്ചേഞ്ച് ഇനി മുതൽ യൂനിമണി എന്ന പുതുനാമത്തിൽ അറിയപ്പെടും. ഒമാൻസെൻട്രൽ ബാങ്ക് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഹിസ് എക്‌സലൻസി താഹിർ ബിൻ സലിം അബ്ദുള്ള അൽ അംറി ഔദ്യോഗികമായി യൂനിമണിയുടെ  നാമകരണം പ്രഖ്യാപിച്ചു. മസ്‌കത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹിസ്എക്‌സലൻസി രാകേഷ് അദ് ലഖ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സന്നിഹിതരായിരുന്നു. ഷെയ്ഖ് സെയ്‌ഫ് ബിൻ ഹാഷിൽ അൽ മസ്‌കരി, ഷെയ്ഖ് മുഹമ്മദ് ബിൻ നാസർ അൽ ഹാഷർ, ഫിനാബ്ലർ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട്, യൂനിമണി – യു.എ.ഇ. എക്സ്ചേഞ്ച്സി.ഇ.ഒ പ്രദീപ് കുമാർ, യൂനിമണി ഒമാൻ കൺട്രി ഹെഡ് ബോബൻ എം.പി എന്നിവർ ചടങ്ങിന് ആഭിമുഖ്യം വഹിച്ചു.

 

ഇതോടെ ജി.സി.സി, അപാക്, ആഫ്രിക്ക, അമേരിക്ക എന്നീ മുഖ്യ വിപണികൾ ഉൾപ്പെടെ ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന യൂനിമണി ശൃംഖലയിൽ യൂനിമണി ഒമാനും ഭാഗമാകുന്നു. ഉപഭോക്താക്കളുടെ പണമിടപാട് സംബന്ധമായ എല്ലാ ആവശ്യങ്ങളും തടസ്സങ്ങളേതുമില്ലാതെഏറ്റവും വേഗത്തിലും കൃത്യതയോടെയും സാധിപ്പിക്കുവാൻ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുവാൻ ഇത് കൂടുതൽ സഹായകമാകും. ഒമാനിൽ ഉടനീളം ഇപ്പോൾ അറുപത് ശാഖകളും എഴുപതോളം ബാങ്കുകളുമായി വിനിമയ ബന്ധവുമുള്ള യൂനിമണി ഒമാൻ,കൂടുതൽ ശാഖകൾ ഏർപ്പെടുത്താനും സമഗ്രമായ ഡിജിറ്റൽ അധിഷ്ഠിത സംവിധാനങ്ങൾ വ്യാപിപ്പിക്കാനുമായിരിക്കും സമീപഭാവിയിൽ ഊന്നൽ നല്കുക. നേരിട്ടുള്ള സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ – മൊബൈൽ ഇടപാടുകളും  സ്വയം സേവന സജ്ജമായ കിയോസ്കുകളുംഎല്ലായിടത്തും ലഭ്യമാക്കും.

 

ഒമാനിലെ ഉപയോക്താക്കൾക്ക് പൊതു പണമിടപാട് സേവനങ്ങൾക്കൊപ്പം ഓൺലൈൻ മണി ട്രാൻസ്‌ഫർ, സെൽഫ് സർവീസ് കിയോസ്‌ക് ഉൾപ്പെടെ പല നൂതന സേവന സംവിധാനങ്ങളും ഉത്പന്നങ്ങളും ആദ്യമായി അവതരിപ്പിച്ച ഒമാൻ യു.എ.ഇ. എക്സ്ചേഞ്ച്, യൂനിമണിയെന്നആഗോള ബ്രാൻഡിന്റെ ഭാഗമാകുന്നതോടെ കൂടുതൽ മെച്ചങ്ങളും സൗകര്യങ്ങളും ജനങ്ങൾക്ക് നൽകുവാൻ സാധിക്കുമെന്നും സുൽത്താനേറ്റിലെ ധനവിനിമയ സേവന മേഖലയിൽ വിപ്ലവകരമായ മാതൃകകൾ പ്രവർത്തിക്കുമെന്നും യൂനിമണി കൺട്രി ഹെഡ് ബോബൻ എം.പി.പറഞ്ഞു. തങ്ങളുടെ സമ്യക്കായ സംരംഭങ്ങൾക്ക് എപ്പോഴും പിന്തുണ നൽകുന്ന ഒമാൻ സെൻട്രൽ ബാങ്കിനും ബിസിനസ് പങ്കാളികൾക്കും ഉപഭോക്താക്കൾക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

 

രണ്ടര ദശകങ്ങളായി സുൽത്താനേറ്റിലെ തദ്ദേശീയർക്കും പ്രവാസികൾക്കും ഒമാൻ യു.എ.ഇ. എക്സ്ചേഞ്ച് ലഭ്യമാക്കിയ കുറ്റമറ്റ സേവനങ്ങൾക്ക്  ജനങ്ങളും അധികൃതരും പങ്കാളികളും  നല്കിയ സ്വീകരണവും അംഗീകാരവും ആവേശകരമാണെന്നും യൂനിമണിയെന്ന ബ്രാൻഡ്നവീകരണത്തിലൂടെ ആ പങ്കാളിത്തവും പരസ്പര വിശ്വാസവും വർദ്ധിപ്പിക്കാൻ കഴിയുമെന്നും യൂനിമണി – യു.എ.ഇ. എക്സ്ചേഞ്ച് സി.ഇ.ഒ പ്രദീപ് കുമാർ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ എല്ലാ തലത്തിലും സാമ്പത്തികാവസ്ഥയിലും പെടുന്ന മുഴുവൻ ആളുകൾക്കും അനുയോജ്യമായപണമിടപാട് ഉത്പന്നങ്ങളും സേവനങ്ങളും സാർവ്വത്രികമാക്കുവാൻ യൂനിമണിയെന്ന റീബ്രാൻഡിങ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒമാൻ തങ്ങൾക്ക് എപ്പോഴും പ്രധാനമായ വിപണിയാണെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളിലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഏറ്റവും സ്വീകരിച്ച വിപണിയെന്ന നിലക്ക് യൂനിമണിയുടെ വികസിത ഡിജിറ്റൽ – മൊബൈൽ പണമിടപാട് സേവനങ്ങൾക്ക് നല്ല സാധ്യതയുണ്ടെന്നുംഫിനാബ്ലർ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ഡിജിറ്റലൈസേഷന് മുഖ്യ പരിഗണന നല്കുന്ന ഒമാൻ, ജി.സി.സി.യിൽ മൊബൈൽ ഫോൺ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുമ്പോൾ നാലിൽ മൂന്നു ഭാഗം ജനങ്ങൾക്കും ഇന്റർനെറ്റ് സൗകര്യം പ്രാപ്യമാണെന്നിരിക്കെ,യൂനിമണിയുടെ ഡിജിറ്റൽ മണി ട്രാൻസ്‌ഫർ ഇൻഫ്രാ സ്ട്രക്ച്ചർ വികസനങ്ങൾ ജനങ്ങൾക്ക് വലിയ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആഗോളവ്യാപകമായി ഫോറിൻ എക്സ്ചേഞ്ച് – പെയ്മെന്റ്സ് സൊല്യൂഷൻസ് മേഖലയിൽ മികവിന്റെ കേന്ദ്രമെന്ന് അംഗീകരിക്കപ്പെട്ട ഫിനാബ്ലർ ഹോൾഡിങ്‌സിന്റെ ഭാഗമായ പണമിടപാട് സേവന ബ്രാൻഡാണ് യൂനിമണി. ഫിനാബ്ലറിന് ഈയിടെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെപ്രീമിയം കാറ്റഗറിയിൽ പ്രവേശം ലഭിക്കുകയുണ്ടായി. യൂനിമണി ഉൾപ്പെടെ ഫിനാബ്ലറിനു കീഴിലുള്ള എല്ലാ ബ്രാൻഡുകളും സാങ്കേതിക വിദ്യയുടെ കുതിപ്പിന്റെ പുതുയുഗത്തിൽ കാലോചിതമായ ഉത്പന്ന സേവന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും ഗുണപരമായ പങ്കാളിത്തംവളർത്തുന്നതിനും നിയമാധിഷ്ഠിത പണവിനിമയം പിന്തുടരുന്നതിനും പ്രശസ്തമാണ്.

2 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close