പാലക്കാട്: തൃശ്ശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട് ഒതുങ്ങോട്ടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുകള്‍ കണ്ടെത്തി. 9.65 ലക്ഷം രൂപയും 23 പവന് സ്വര്‍ണ്ണവുമാണ് പരിശോധനയില്‍ ലഭിച്ചത്. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ അറുപതിലധികം അനധികൃത നിക്ഷേപങ്ങളുടെ രേഖകളും വില കൂടിയ വാച്ചും ലഭിച്ചിട്ടുണ്ട്. ഇവക്ക് പുറമേ ഡിവൈഎസ്പിയുടെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച തെളിവുകളും വിജിലന്‍സിനു ലഭിച്ചു.
നേരത്തെ, ഹംസക്കെതിരെ നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസ് അസോസിയേഷനും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അവയെല്ലാം ഒഴിവാക്കിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.