India

‘ഹോട്ട് ലൈന്‍’ തുറന്നു; നദിയില്‍ ഒഴുകിയെത്തിയ ബാലന്റെ മൃതദേഹം ഇന്ത്യ പാകിസ്ഥാന് കൈമാറി

ശ്രീനഗര്‍: നദിയില്‍ മുങ്ങി മരിച്ച കുട്ടിയുടെ മൃതദേഹം ഇന്ത്യ പാകിസ്ഥാന് കൈമാറി. പാക് അധീന കശ്മീരിലുള്ള ആബിദ് ഷെയ്ക് എന്ന എട്ട് വയസുകാരന്റെ മൃതദേഹമാണ് ഇന്ത്യ കൈമാറിയത്.

നിയന്ത്രണരേഖയില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം അകലെയുളള കിഷന്‍ ഗംഗ എന്ന നദിയിലാണ് ആബിദ് മുങ്ങി മരിച്ചത്. പാക് അധീന കശ്മീരിലെ മിനിമാര്‍ഗ് മേഖലയിലാണ് സംഭവമുണ്ടായതെങ്കിലും കുട്ടിയുടെ മൃതദേഹം ഒഴുകിയെത്തിയത് ജമ്മുകശ്മീരിലെ ഗുരസ് സെക്ടറിലാണ്.

തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം മൃതദേഹം വീണ്ടെടുക്കുകയും പാകിസ്ഥാനു കൈമാറുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക പോയിന്റിലൂടെ മാത്രമേ കൈമാറ്റം സാധിക്കുകയുളളൂ എന്ന കാരണത്താല്‍ രണ്ട് ദിവസം ഇന്ത്യന്‍ സൈന്യം മൃതദേഹം സൂക്ഷിച്ചുവെച്ച ശേഷമാണ് കൈമാറ്റം ചെയ്തത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ചോര്‍വാന്‍ ബോര്‍ഡര്‍ പോയിന്റില്‍ വെച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് പാക് സൈന്യത്തിന് ആബിദ് ഷെയ്കിന്റെ മൃതദേഹം ഇന്ത്യ കൈമാറിയത്.

311 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close