ജമ്മുകാശ്മീര്‍: വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ പ്രതീക്ഷനല്കിക്കൊണ്ട് ജമ്മു റോപ്പ് വേ ഈ മാസം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജമ്മു മുന്‍സിപ്പല്‍ കോര്പ്പറേഷന് മേയര്‍ ചാന്ദര്‍ മോഹന്‍ ഗുപ്ത അറിയിച്ചു.
ജമ്മു നിവാസികളുടെ ചിരകാല സ്വപ്നമായ ടൂറിസം പദ്ധതി ബഹുഫോര്ട്ടില് നിന്ന് മഹാമായാ ക്ഷേത്രം വഴി പീര്‍ഖോ വരെയാണ് പ്രവര്‍ത്തിക്കുക. പ്രശസ്തമായ വൈഷ്ണോ ദേവി,രഘുനാഥ് ക്ഷേത്രം, ബഹുഫോര്ട്ട് എന്നിവ കാണാനെത്തുന്ന പതിനായിരക്കണക്കിന് വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതിയാണ് ഏറെ കാത്തിരുന്ന ശേഷം പ്രവര്‍ത്തനസജ്ജമാകുന്നത്. വളരെ ഉയരത്തിലൂടെ പോകുന്നതിനാല്‍ താഴ്വരയുടേയും മലനിരകളുടേയും അവാച്യമായ സൗന്ദര്യം നുകരാന്‍ പാകത്തിനാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.