തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. കേസിലെ പ്രതികള്‍ ഒളിവിലായ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ് തീരുമാനിച്ചത്.
എന്നാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഓഫീസുകളിലും മറ്റും പോലീസ് പരിശോധന നടത്താന്‍ തയ്യാറാകുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട പോലീസിന് ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
കോടതിയുടെ അനുമതിയോടെയാകും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുക. ഇതിനിടെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
വധശ്രമമുണ്ടായി രണ്ടു ദിവസം പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടികൂടിയിട്ടില്ല. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, മറ്റുഭാരവാഹികളായ അദ്വൈത്, ആരോമല്‍, അമല്‍, ആദില്‍ എന്നിവര്‍ക്കെതിരേയാണ് വധശ്രമത്തിന് കേസ് എടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പരിച്ചുവിട്ടിരുന്നു.