പുതിയ നിയമപ്രകാരം ശമ്പളം 4000 ദിർഹമുള്ളവർക്കും അല്ലെങ്കിൽ 3000 ദിർഹവും താമസസൗകര്യവും ഉള്ളവർക്കും കുടുംബത്തെ യു.എ.ഇയിൽ താമസവിസയിൽ കൊണ്ടുവരാം . യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് പുതിയ സ്പോൺസർഷിപ് നിയമം പ്രഖ്യാപിച്ചത്. ജൂലായ് 14 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.നേരത്തെ താമസവിസയിൽ കുടുംബത്തെ യു.എ.ഇയിൽ കൊണ്ടുവരുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു . ജോലിയുടെ പദവിക്കനുസരിച്ച് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്.എന്നാൽ പുതിയ നിയമപ്രകാരം ജോലിയുടെ വകതിരിവുകൾ കുടുംബത്തെ താമസവിസയിൽ യു.എ.ഇയിൽ കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കില്ല. പുതിയ നിയമം പ്രവാസികളുടെ ജീവിതം യു.എ.ഇയിൽ സുസ്ഥിരമാക്കാൻ സഹായിക്കുമെന്നും ഇത് ദേശീയ സമ്പദ്വ്യവസ്ഥക്ക് ഏറെ ഗുണം ചെയ്യമെന്നും യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിദേശകാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ സായിദ് റാഖാൻ അൽ റാഷിദി പറഞ്ഞു.