ജൂലായ് 15 മുതൽ സെപ്തംബർ 15 വരെ മാതാപിതാക്കള്‍ക്കൊപ്പം യു.എ.ഇലെത്തുന്ന 18 വയസില്‍ താഴെയുള്ളവർക്ക് വിസ സൗജന്യമായിരിക്കും. കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 18 വയസ്സിന് താഴെയുള്ളവർക്ക് 2 മാസത്തേക്ക് സൗജന്യ വീസ നൽകുന്നത്.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയാണ് പദ്ധതിക്ക് പിന്നിൽ. അവധിക്കാലത്ത് യുഎഇ സന്ദർശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്ന പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികൃതരുടെ നിഗമനം.യു.എ.ഇയിൽ 30 ദിവസത്തെ സന്ദർശക വീസയ്ക്ക് മുതിർന്നവർക്കു ഏകദേശം 365 ദിർഹമാണ് നിരക്ക്.നിബന്ധനകളില്ലാതെ വന്നുപോകാവുന്ന 30 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് 936 ദിർഹവുമാണ് ഫീസ്