ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. മരണപ്പെട്ടവരില്‍ ആറ് പേരും സൈനികരാണ്. കെട്ടിടത്തില്‍ കുടുങ്ങി കിടന്ന 27 പേരെ രക്ഷപെടുത്തിയതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
ആറ് പേര് കെട്ടിടത്തിനുള്ളില്‍ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ദേശീയദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഹിമാചല്‍പ്രദേശിലെ സോളനില്‍ ഞായറാഴ്ച വൈകുന്നേരം 3.45 ഓടെയാണ് അപകടമുണ്ടായത്.