ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി 1.1 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 11 പേര് പിടിയില്‍. 3 കിലോ സ്വര്‍ണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായിരുന്ന 2 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹമീദ് ഹുഫ്രാന് ബാദുഷ, മീര ഹുസൈന്, മുഹമ്മദ് ഇബ്നു, കലന്തെര് സെയ്ദു അലി, ബാദുഷ, മുഹമ്മദ് റിയാദ്, അള്ള പിച്ചായ്, സയ്ദ് ഇസ്മയില്‍, സാഹുല്‍ ഹമീദ്, സൗക്കത്ത് കമല്‍, ഷെയ്ക് അബ്ദുള്ള എന്നിവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് പരിശോധന നടത്തിയത്.
സ്പൈസ് ജെറ്റ് വിമാനത്തില്‍ കൊളംബോയില്‍ നിന്ന് എത്തിയവരെയാണ് കസ്റ്റംസ് പിടികൂടിയത്.