കുവൈറ്റ്: വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നും ബംഗ്ലാദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്തില്‍ നിന്നും മുമ്പ് നാടുകടത്തിയ ഇയാള്‍ ഇന്റര്‍പോള്‍ അന്വേഷിച്ചുവരുന്ന കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വീണ്ടും കുവൈറ്റില്‍ എത്തിയ സാഹചര്യത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. സംഭവത്തില്‍ ഇരു സര്‍ക്കാരും അന്വേഷണത്തിനു ഉത്തരവിട്ടതായി കുവൈറ്റ് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടനുബന്ധിച്ച് കുവൈറ്റും ഇന്ത്യയും നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ധാക്കയില്‍ നിന്നുമാണ് ഇയാള്‍ കുവൈറ്റില്‍ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ബംഗ്ലാദേശ് പൗരന് ഇന്ത്യന്‍ പാസ്പോര്‍ട്ട് എങ്ങനെ ലഭിച്ചു എന്നതില്‍ ദുരൂഹതയേറുന്നു.ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതര്‍.