മുംബൈ: ഡോംഗ്രിയിലെ കേസരിബായ് കെട്ടിടദുരന്തത്തില്‍ മരിച്ചവരുടെ സംഖ്യ 13 ആയി ഉയര്‍ന്നു. ഇന്നലെ രക്ഷപെടുത്തിയ ഒരു കുട്ടിയെ കൂടാതെ 2പേരെക്കൂടി പുറത്തെടുത്തെങ്കിലും അവരടക്കം 13 പേര് കൊല്ലപ്പെട്ടതായായി മുന്‍സിപ്പല്‍ ഭരണകൂടം സ്ഥിരീകരിച്ചു. ഇന്ന് മരിച്ചവരില്‍ 54 വയസ്സുകാരനുണ്ട്. 28 വയസ്സുള്ള ഒരു സ്ത്രീയെ രക്ഷപെടുത്താന്‍ സുരക്ഷാസേനയ്ക്ക് സാധിച്ചു.പ്രത്യേകപരിശീലനം നേടിയ നായകളുടെ സേവനം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നു. ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റിട്ടുമുണ്ട്. 20 കുടുംബങ്ങളാണ് താമസിച്ചിരുന്നത്.
കേസരിബായ് കെട്ടിടത്തിന്റെ സി-ബ്ലോക്കില്‍ താമസിച്ചിരുന്ന 52 പേര് 2 വര്‍ഷം മുന്‍പ് താമസംമാറിയശേഷം ആഭാഗത്ത് കെട്ടിടത്തിന്റെ അപകടകരമായ അവസ്ഥകാരണം ആരും താമസിച്ചിരുന്നില്ല. കെട്ടിടങ്ങളുടെ ബലക്ഷയം വിലയിരുത്തുന്ന സമിതിയുടെ നിരീക്ഷണത്തില്‍ 100 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം പെടാതിരുന്നത് വലിയ അനാസ്ഥയായി വിലയിരുത്തുന്നു. ഇതിനിടെ കെട്ടിടത്തിന്റെ ഉടമസ്ഥരായ ബായി ഹീരാബായ് റഹീംബായ് ട്രസ്റ്റ് പുനര്നിര്മാണമേല്പ്പിച്ചിരുന്ന കമ്പനി കെട്ടിടത്തിന്റെ രേഖകളില്‍ തൃപ്തരല്ലായിരുന്നു; കൂടാതെ തകര്‍ന്നുവീണ കെട്ടിടത്തിലെ താമസക്കാര്‍ മാറിത്താമസിക്കാനോ നിര്‍മ്മാണം നടത്താനോ ഉള്ള സമ്മതപത്രം ഒപ്പിട്ടിരുന്നില്ല.
സംഭവസ്ഥലത്തെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനമറിയിച്ചിരുന്നു.