കര്‍ക്കിടകമാസത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കര്‍ക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് കര്‍ക്കിടക മാസത്തില്‍ തയ്യാറാക്കുന്ന ഔഷധ കഞ്ഞി. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീര പുഷ്ടിയ്ക്കും മികച്ചതാണ് ഔഷധ കഞ്ഞി.
ദഹനപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് കഞ്ഞി. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും കഞ്ഞി സഹായിക്കും. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ എല്ലാ പ്രശ്നങ്ങള്‍ക്കും ഔഷധ കഞ്ഞി പരിഹാരം നല്കുന്നു. പ്രമേഹം, വാതം, സന്ധിവേദന, എന്നീ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന് കൂടിയാണ് കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞി സേവ.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഞ്ഞിയിലെ ഔഷധക്കൂട്ടുകള്‍ സഹായിക്കുന്നു. ശരീരത്തിലെ ചൂട് കുറയ്ക്കാനും ക്ഷീണമകറ്റാനും, ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കാനും കഞ്ഞി സഹായിക്കും.
കരള്‍ വീക്കം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഏറെ ഉത്തമമാണ് കഞ്ഞി. കുറുന്തോട്ടി വേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ചുക്ക് എന്നിവയാണ് ഔഷധക്കഞ്ഞിയിലെ പ്രധാന ഇനങ്ങള്‍.
തഴുതാമ, കയ്യോന്നി, മുക്കുറ്റി, തിരുതാളി, കീഴാര്‍നെല്ലി, പനിക്കൂര്‍ക്ക, വിഷ്ണുകാന്തി തുടങ്ങിയ പുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്.
കഞ്ഞി അത്താഴ സമയത്ത് കഴിക്കുന്നതാണുത്തമം. കര്‍ക്കിടകക്കഞ്ഞി ഉപയോഗിക്കുമ്പോള്‍ മദ്യപാനം, പുകവലി, ലഹരിപദാര്‍ത്ഥം, മുട്ട, മത്സ്യം, മാംസാഹാരം എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.