ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് തടവില്വച്ചിരിക്കുന്ന കുല്ഭൂഷണ് യാദവിനെ നിരുപാധികം വിട്ടുനല്‍കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ആവശ്യപ്പെട്ടു. യാദവിനെതിരെ ആരോപിക്കപ്പടുന്ന കുറ്റങ്ങള്‍ പുന:പ്പരിശോധിക്കണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ജാഗ്രതാപൂര്‍വ്വം പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും യാദവിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുന്തിയ പരിഗണന നല്‍കുകയാണെന്നും എത്രയും പെട്ടന്ന് യാദവിന്റെ ഇന്ത്യയിലേക്കുള്ള മടക്കം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. ഈ വിധി ഇന്ത്യയ്ക്കോ,കുല്ഭൂഷണോ മാത്രമല്ല മറിച്ച് സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്ന എല്ലാവര്ക്കും പ്രേരണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാദവിന് നല്‍കേണ്ട നിയമപരമായ പരിരക്ഷനല്കുകയും കൂടാതെ ഭാരതസ്ഥാനപതിയ്ക്ക് കാണാനുള്ള സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അന്താരാഷ്ട്രകോടതിയുടെ 16ല്‍ 15 ജഡ്ജിമാരും ശരിവച്ച വിധി പാക്കിസ്ഥാന് നഗ്നമായ വിയന്നകരാര്‍ ലംഘനമാണ് നടത്തിയതെന്നതിന്റെ തെളിവാണെന്നും വിദേശകാര്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കുല്‍ഭൂഷണിന്റെ കുടുംബം അത്യന്തം ഭീഷണമായ സാഹചര്യത്തിലും കാണിക്കുന്ന മന:സാന്നിധ്യത്തിന് നന്ദി പറഞ്ഞു, ഒപ്പം എത്രയും പെട്ടന്ന് യാദവിനെ മോചിപ്പിക്കുമെന്നും ഉറപ്പുനല്‍കി.