തലശ്ശേരി:ആര് എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിയുടെ വാഹനം തലശ്ശേരി ആറാം മൈലിൽ വെച്ച് അപകടത്തിൽപ്പെട്ടു. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണിനും പരുക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.
കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് ട്രെയിൻ കേറാൻ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഹൈവേ പെട്രോള്‍ സംഘമാണ് പരുക്ക് പറ്റിയ വരെ ആശുപത്രിയിൽ എത്തിച്ചത്.