ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിനെ അഴിമതി രഹിത സംസ്ഥാനമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബിനാമി ഭൂമിയിടപാടിനെതിരെ നിയമനിര്‍മ്മാണം നടത്തും.
സംസ്ഥാനത്ത് ശക്തമായ നിയമം ഉടനടി കൊണ്ടുവരുമെന്നും ബിനാമി ഭൂമികളെല്ലാം പിടിച്ചെടുക്കുമെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.
സംസ്ഥാനത്തു നിന്ന് അഴിമതി ഫലപ്രദമായി തുടച്ച് നീക്കണം.അഴിമതിക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. ഇത് സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന അഴിമതി രഹിത സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി തടയാനായി പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.