തിരുവനന്തപുരം: കേരള തീരത്തേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
4 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ മധ്യ-കിഴക്ക് അറബിക്കടലില്‍ തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയില്‍ ഇന്ന് യെല്ലോ അലട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 26ന് കാസര്‍കോട് ജില്ലയിലും യെല്ലോ അലര്‍ട്ടാണ്.
കണ്ണൂര്‍, കാസകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.