തിരുവനന്തപുരം: ചന്ദ്രയാന്‍ രണ്ടിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ ഐഎസ്ആര്‍ഒ സംഘത്തിന് വിമാനത്താവളത്തില്‍ സ്വീകരണം. മിഷന് ഡയറക്ടര്‍ ജയപ്രകാശിനെയും സംഘത്തെയും തിരുവനന്തപുരത്തെ വി.എസ്.എസ്.സി. ജീവവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്.
മലയാളികളായ 100 കണക്കിനു ശാസ്ത്രജ്ഞരാണ് ചന്ദ്രയാന്‍ 2ന്റെ പ്രാഥമിക ഘട്ടം മുതല്‍ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിച്ചത്. ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ് മിഷന് ഡയറക്ടര്‍ ജെ.ജയപ്രകാശിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ സംഘത്തെ ആദരവോടെയാണ് ജന്മനാട് വരവേറ്റത്.
ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ് നിര്‍മ്മിച്ചത് തിരുവനന്തപുരം തുമ്പയിലെ വി.എസ്.എസ്.എസി കേന്ദ്രത്തിലാണ്. റോക്കറ്റിന്റെ ക്രയോജനിക്ക്, ലിക്വിഡ് സിസ്റ്റം എന്നീ ഘടകങ്ങളാകട്ടെ വലിയ മലയിലെ ഇസ്റോയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കേന്ദ്രത്തിലും നിര്‍മ്മിച്ചു. ചന്ദ്രയാന്‍ 2 ന്റെ നാവിഗേഷന്‍ സിസ്റ്റത്തിന്റെ ജന്മവും തിരുവനന്തപുരത്തു നിന്നാണ്. വട്ടിയൂര്‍ക്കാവിലുള്ള ഇനേഷ്യല് സിസ്റ്റം യൂണിറ്റിലാണ് നാവിഗേഷന്‍ സിസ്റ്റം നിര്‍മ്മിച്ചത്.
വിജയകരമായി തന്നെ ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ത്തീകരിക്കുമെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ എസ്.സോമനാഥ് പ്രതികരിച്ചു.