HealthLife

പനി ഒരു രോഗമല്ല; രോഗലക്ഷണം മാത്രം; എന്നാല്‍ സ്വയം ചികില്‍സ വില്ലനായേക്കാം

മഴ കനക്കുന്ന സാഹചര്യത്തില്‍ പനിയും നമ്മളെ വിടാതെ പിന്തുടര്‍ന്നേക്കാം എന്നാല്‍ കൃത്യമായ പരിചരണവും വിശ്രമവും ഉണ്ടെങ്കില്‍ ഏതു പനിയെയും പമ്പ കടത്താം എന്നാണു ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പനി ഒരു രോഗമല്ലെന്നും അനേകം രോഗങ്ങളുടെ ലക്ഷണമാവാം എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പനിയെ നിസാരവല്‍ക്കരിക്കാനും സാധ്യമല്ല.കാരണം മറ്റു പല രോഗങ്ങളുടെ തുടക്കമായും ഒരു സൂചനയെന്നോണം പനി ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ വ്യക്തികളില്‍ കാണുന്ന ലക്ഷണങ്ങള്‍ പനിയെ വേഗത്തില്‍ തിരിച്ചറിയാനും മുന്‍കരുതലുകള്‍ കൈകൊള്ളുവാനും സഹായിക്കുന്നു.

 

പനിവന്നാല്‍ ഗുരുതര ലക്ഷണങ്ങള്‍

* ഉയര്‍ന്ന താപനില, തൊണ്ടവേദന,ജന്നിയും

* വായ, മൂക്ക്, മലദ്വാരം എന്നിവടങ്ങളില്‍നിന്നു രക്തസ്രാവം

* ഛര്‍ദിലില്‍ രക്തമയം

* മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍

* പനിയോടൊപ്പം ശ്വാസംമുട്ടല്‍, നെഞ്ചുവേദന

* പനിയും സുബോധമില്ലാത്ത സംസാരം

* മൂത്രത്തിന്റെ അളവു കുറയുക

സ്വയം ചികില്‍സ വേഗത്തില്‍ അപകടം വിളിച്ചുവരുത്തിയേക്കാം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ അമിതമായി മരുന്നുകള്‍ കഴിക്കുന്നതും വിപരീത ഫലം ഉണ്ടാക്കാന്‍ കാരണമാകുന്നു. അതുകൊണ്ടു തന്നെ പൂര്‍ണ വിശ്രമമാണ് ആവശ്യം വേണ്ടത്. ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിങ്ങനെ ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം. ശരീരം തണുപ്പിക്കാനായി തണുത്ത പച്ച വെള്ളത്തില്‍ ശരീരം തുടയ്ക്കുന്നതും നല്ലതാണ്. പനി മൂന്നു ദിവസത്തിലേറെ നിന്നാല്‍ രക്ത പരിശോധനയും നടത്തണം.

എന്നാല്‍ പനി വേഗത്തില്‍ ഭേദമാകുവാനായി നാം ചെയ്യുന്ന പല കുറുക്കു വഴികളും അബദ്ധങ്ങളാകാം. അതിനാല്‍ ക്ഷീണം വര്‍ധിക്കുന്ന അവസ്ഥയായതിനാല്‍ വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്. ശരീരവേദനയ്ക്കു വേദനസംഹാരികളുപയോഗിക്കുന്നതും അപകടം സൃഷ്ടിക്കുന്നു. ആസ്പിരിന്‍, ബ്രൂഫന്‍, ഡൈക്ലോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ രക്തസ്രാവത്തിന് കാരണമാവാം. കണ്ണില്‍ മഞ്ഞ നിറമുണ്ടാകുന്നതെല്ലാം മഞ്ഞപ്പിത്തമാകണമെന്നില്ല. അതുകൊണ്ടു തന്നെ രോഗനിര്‍ണയം നടത്താതെയുള്ള ചികില്‍സ ഗുരുതര അപകടത്തെ സ്വയം വിളിച്ചുവരുത്തുമെന്നുമുള്ള മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്.

117 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close