ശ്രീനഗര്‍: കശ്മീരില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 10,000 സൈനികരെ കൂടി സംസ്ഥാനത്ത് വിന്യസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
100 കമ്പനി സൈനികരെയാണ് സംസ്ഥാനത്തേക്ക് അയക്കുന്നത്. കശ്മീരിലെ ക്രമസമാധാന സാഹചര്യം സംബന്ധിച്ച് ഉന്നത അധികാരികളുമായി അജിത് ഡോവല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.വടക്കന്‍ കശ്മീരിലാണ് കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈന്യത്തെ വിമാനത്തില്‍ കശ്മീരിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നതിലൂടെ കശ്മീരിലെ ക്രമസമാധാനം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.