കരളിനെ സംരക്ഷിക്കാം; ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കരളിനെ സംരക്ഷിക്കാം; ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2019, 02:05 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായ വൈറസാണ് ഹെപ്പറ്റൈറ്റിസ്.

ഹെപ്പറ്റൈറ്റിസ് വൈറസ് നിസ്സാരക്കാരനല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെ 325 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 170 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് സി ബാധിതരുമാണ്. ഇന്ത്യയുടെ കണക്കനുസരിച്ച് 40 ദശലക്ഷം ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 10-12 ദശലക്ഷം സി ബാധിതരുമുണ്ട്.

ഒരു വര്‍ഷത്തില്‍ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചുമരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിലെറെയാണ്. സമൂഹത്തില്‍ 12ല്‍ ഒരാള്‍ക്കു വീതം ഹെപ്പറ്റൈറ്റിസ് രോഗബാധയുണ്ട്. എന്നാല്‍ 80 ശതമാനംപേരും രോഗം തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത.

ഹെപ്പറ്റൈറ്റിസ്-എ,ബി,സി,ഡി, ഇ എന്നിവയാണ് രോഗം പരത്തുന്ന വൈറസുകള്‍. ഹെപ്പറ്റൈറ്റിസ്-എ, ഇ എന്നിവ മലിനജലത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയും പകര്‍ന്ന് പനി, ഛര്‍ദ്ദി എന്നി രോഗലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി , സിയും രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ രക്തത്തില്‍ വളരെക്കാലം കാണപ്പെടുകയും കരള്‍ കോശങ്ങളെ സാവധാനം ബാധിച്ച് കാലക്രമേണ സിറോസിസ്, കരള്‍ അര്‍ബുദം എന്നി രോഗാവസ്ഥകളിലേക്ക് നയിക്കുന്നു. ഇത് രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും രോഗിയില്‍ നിന്നും മറ്റുളളവരിലേക്ക് പകരുന്നു.

രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉള്ളവര്‍, മയക്കുമരുന്ന് കുത്തിവയ്‌ക്കുന്നവര്‍, ഒന്നിലധികം ലൈംഗിക പങ്കാളിയുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രോഗബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍, ഡയാലിസിസ് രോഗികള്‍ എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.

സ്‌ക്രീനിങ് ടെസ്റ്റ് നടത്തി കൃത്യസമയത്ത് ചികിത്സ നടത്തിയാല്‍ ഭേദമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്.എന്നാല്‍ ചികിത്സ രീതികളെ കുറിച്ചു അറിവിലാത്തതാണ് രോഗം വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ വഴി കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ എടുക്കുന്നുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി യ്‌ക്ക് ഫലപ്രദമായ വാക്‌സിനും ഹെപ്പറ്റൈറ്റിസ് സിയ്‌ക്ക് ഫലപ്രദമായ ഗുളികകളും ലഭ്യമാണ്. 2030 ഓടെ ഹെപ്പറ്റൈറ്റിസിനെ ലോകത്തുനിന്നും തുടച്ചു നീക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം.

ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടുപിടിച്ച ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ സാമുവല്‍ ബ്ലംബര്‍ഗിന്റെ ജന്മദിനമാണ് ജൂലൈ 28ന് ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.

Share4TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies