തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. പതിനാലാം പ്രതി വെമ്പായം സ്വദേശി സോഫാനാണ് പിടിയിലായത് കേസില്‍ ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി.
നേരത്തെ, കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനേയും രണ്ടാം പ്രതി നസീമിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍ നിന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ ആരോമല്‍, അദൈ്വത്, ആദില്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എസ്എഫ്ഐ യൂണിറ്റ് അംഗമായിരുന്ന ഇജാബിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകളാണ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 7 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.