കൊച്ചി: സര്‍വീസില്‍ തിരിച്ചെടുക്കണമെന്നുള്ള കേന്ദ്ര അഡ്മിനിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി.
സംസ്ഥാന സര്‍ക്കാര്‍ അകാരണമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഇന്നലെയാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഒഴിവില്ലെങ്കില്‍ യോഗ്യതയ്ക്ക് തുല്യമായ പദവി നല്‍കണമെന്നും ട്രൈബ്യൂണല്‍ വിധിച്ചു.
സര്‍ക്കാര്‍ സര്‍വീസ് നിയമമനുസരിച്ചു തുടര്‍ച്ചയായ സസ്പെന്ഷന് ചട്ട വിരുദ്ധമാമെന്നും സസ്പെന്‍ഷന്റെ കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിനാണ് തന്നെ അകാരണമായി വേട്ടയാടുയാണെന്നള്ള അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു ഉത്തരവ്.
വ്യക്തിവിരോധവും രാഷ്ട്രീയ പകപോക്കലുമാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് തോമസിനെതിരെ സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ചെയ്തത്. 2018ല്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ തുടര്‍ന്നാണ് സസ്പെന്റ് ചെയ്തത്. തുടര്‍ന്ന് അനുവാദമില്ലാതെ പുസ്തകമെഴുതിയതിന്റെ പേരില്‍ വീണ്ടും സസ്പെന്റ് ചെയ്തു.