മഞ്ഞളിന് ഗുണങ്ങള്‍ ഏറെയാണ്. അലോപ്പതി മരുന്നുകളില്‍ ഉള്‍പ്പെടെ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്ക്യുമിന് എന്ന രാസവസ്തുവിന് കരള്‍ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും. മദ്യപാനം മൂലമോ മരുന്നുകളുടെ അമിത ഉപയോഗം കാരണമോ കരള്‍ രോഗം ബാധിച്ചവരില്‍ ഇത് വളരെ ഫലപ്രദമാണ്. മഞ്ഞള്‍ എന്നത് ആന്റിസെപ്റ്റിക്കാണ്. മുറിവുകള്‍, പൊള്ളലുകള്‍ എന്നിവയെ സുഖപ്പെടുത്താന്‍ മഞ്ഞളിന് സാധിക്കും.
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍
നാരുകള്‍, വിറ്റാമിന്‍ സി, ബി6, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. വിവിധതരം കാന്‍സറുകള്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു വിവിധ പഠനങ്ങള്‍ പറയുന്നു. ത്വക്ക് കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്ക്കെതിരേ ശരീരത്തിനു പ്രതിരോധശക്തി നേടാന്‍ മഞ്ഞള്‍ സഹായിക്കുന്നു.
ചര്‍മാരോഗ്യത്തിന് മഞ്ഞള്‍ ഫലപ്രദമാണ്
ചര്‍മത്തിന്റെ ആരോഗ്യത്തിനു മഞ്ഞള്‍ നളരെയധികം ഗുണം ചെയ്യും. ചര്‍മത്തിലെ മുറിവുകള്‍, പാടുകള്‍ എന്നിവ മാറാന്‍ ഇതു ഗുണപ്രദമാണ്. മുറിവുകള്‍ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചര്‍മത്തിനു പകരം പുതിയ ചര്‍മം രൂപപ്പെടുന്നതിനും മഞ്ഞള്‍ ഗുണപ്രദം. സോറിയാസിസ് പോലെയുളള പല ചര്‍മരോഗങ്ങളുടെയും ചികിത്സയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണ്.
വളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞള്‍ ചേര്‍ത്തു മുഖത്തു പുരട്ടന്നതു ശീലമാക്കിയാല്‍ മുഖത്തിന്റെ തിളക്കം കൂടും.
വിളര്‍ച്ച തടയാന്‍ മഞ്ഞള്‍ ഉപയോഗിക്കാം
മഞ്ഞളില്‍ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു. മഞ്ഞള്‍പ്പൊടി തേനില്‍ ചേര്‍ത്തു ദിവസവും കഴിച്ചാല്‍ വിളര്‍ച്ച മാറും. കരളില്‍ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങള്‍ നീക്കാന്‍ മഞ്ഞള്‍ സഹായിക്കും.
എല്ലുകളുടെ കരുത്തിന് മഞ്ഞള്‍ ഗുണകരം
മഞ്ഞള്‍ എല്ലുകള്‍ക്ക് കരുത്ത് പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയാന്‍ മഞ്ഞള്‍ സഹായിക്കുന്നു. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഉപയോഗപ്രധദമാണ്.
മഞ്ഞള്‍ എന്നത് ഒരു സുഗന്ധദ്രവ്യം എന്നതിനപ്പുറം ഒരു ഔഷധമരുന്നു കൂടിയാണ്.















