കൊച്ചി: മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി, രാജ്യത്തിനു വേണ്ടി പോരാടിയ ധീര സൈനികരെ ആദരിക്കുന്നു. ജനം ടിവി നടത്തുന്ന ‘മാ തുച്ഛേ സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രി വി മുരളീധരൻ, മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ, മേജർ രവി, പ്രിയദർശൻ തുടങ്ങിയവർ പങ്കെടുക്കും.
ഓഗസ്റ്റ് 10 ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി നടക്കു. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികരുടെ കുടുംബത്തെ ചടങ്ങിൽ ആദരിക്കും. പരമോന്നത സൈനിക ബഹുമതി നേടിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന സുബേദാർ മേജർ യോഗേന്ദ്രസിംഗ് യാദവ് , സുബേദാർ സഞ്ജയ് കുമാർ, ക്യാപ്ടൻ ബാനാ സിംഗ് എന്നിവരേയും ചടങ്ങിൽ ആദരിക്കും.
ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിവിധ മേഖലയിലെ പ്രമുഖരും ചടങ്ങിന് സാക്ഷിയാകാനെത്തും.