ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പിന്നാലെ പഞ്ചാബിലും കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കൂടാതെ രാജ്യത്തിന്റെ അതിര്‍ത്തി മേഖലകലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടതായി ഇന്ത്യന്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു. സൈന്യം നടത്തിയ തിരച്ചിലില്‍ കുഴി ബോംബുകളും, ടെലിസ്കോപ്പിക് എം24 അമേരിക്കന്‍ റൈഫിളും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചാബിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
സുരക്ഷയ്ക്കായി 35,000 സൈനികരെക്കൂടി കശ്മീരില്‍ എത്തിച്ചിരുന്നു. കൂടാതെ വിവിധ മേഖലകളില്‍ നിലവില്‍ ഡ്യൂട്ടിയുള്ള പോലീസ് ഉദ്യോഗസ്ഥരെ ചെക്പോസ്റ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തൊട്ടാകെ കനത്ത സുരക്ഷയാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.