ലക്ഷ്യം പാകിസ്ഥാൻ തന്നെ ; സൈന്യത്തിന്റെ അടിയന്തിര ആവശ്യത്തിനായി റഷ്യയിൽ നിന്ന് എത്തുന്നു, 1500 കോടിയുടെ ആയുധങ്ങൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; സൈന്യത്തിന്റെ അടിയന്തിര ആവശ്യത്തിനായി റഷ്യയിൽ നിന്ന് എത്തുന്നു, 1500 കോടിയുടെ ആയുധങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2019, 04:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലക്ഷ്യം തെറ്റാതെ ആയുധങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യ ശത്രുരാജ്യങ്ങളെ ലക്ഷ്യമിട്ട് പുതിയ ആയുധങ്ങൾ സജ്ജമാക്കുന്നു . വിഷ്വൽ റേഞ്ചിനപ്പുറത്തെ ടാർഗറ്റുകളെ വരെ നേരിടാൻ സാധിക്കുന്ന റഷ്യയുടെ ആർ-27 എയർ-ടു-എയർ മിസൈലുകളാണ് ഇന്ത്യൻ വ്യോമസേന വാങ്ങുന്നത് . ഇതിനായി 1500 കോടിയുടെ കരാറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു .

ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ സു-30 എം‌കെ‌ഐ കോംബാറ്റ് എയർക്രാഫ്റ്റിൽ ഘടിപ്പിക്കുന്നതിനായാണ് ഈ മിസൈലുകൾ വാങ്ങുന്നത് . സുഖോയ്,മിഗ് പോർവിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് റഷ്യ ഈ ആയുധങ്ങൾ വികസിപ്പിച്ചത് . അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ് . ആ പോർവിമാനത്തിനൊപ്പം ശത്രു രാജ്യങ്ങളുടെ വിഷ്വൽ റേഞ്ചിനപ്പുറമുള്ള റഷ്യയുടെ ആർ-27 എയർ-ടു-എയർ മിസൈലുകളും ചേരുമ്പോൾ ഇന്ത്യയുടെ ആക്രമണ ശേഷി പതിന്മടങ്ങ് വർദ്ധിക്കും .

റഷ്യൻ കമ്പനിയായ വ്യംപെൽ,ഉക്രേനിയൻ കമ്പനിയായ ആർതെം എന്നിവ സംയുക്തമായാണ് ആർ 27 നിർമ്മിക്കുന്നത് . പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് ശത്രുരാജ്യങ്ങളുടെ പോർവിമാനങ്ങൾ തകർക്കാൻ ഈ മിസൈലുകൾക്ക് സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത . നാലു മീറ്റർ നീളവും,53 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത് .

ആറു വ്യത്യസ്ത വേർഷനുകളിലുള്ള ആർ 27 ന്റെ ആർ-27ഇപിഐ യ്‌ക്ക് 110 കിലോമീറ്ററിനുള്ളിലുള്ള ലക്ഷ്യം വരെ ഭേദിക്കാൻ സാധിക്കും .

പുൽവാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യമായ അടിയന്തിര ആയുധങ്ങൾ വാങ്ങാൻ കര,നാവിക,വ്യോമസേനകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു . ഇതനുസരിച്ച് കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ അടിയന്തിര ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ വാങ്ങുന്ന 7,600 കോടിയുടെ കരാറിലാണ് ഇന്ത്യൻ വ്യോമസേന ഒപ്പ് വച്ചത് .

.

Share2798
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies