കോതമംഗലം:കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി.
ആകെ 15 ഷട്ടറുകളാണ് ഡാമിനു ഉള്ളത്. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 30.60 മീറ്റര്‍ ആണ്.
രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നത്.എന്നാല്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 ആണ് ഡാമിന്റെ സംഭരണശേഷി.