കണ്ണൂര്‍: കനത്ത മഴയിലും ചുഴലിക്കാറ്റിലും കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടുകയും പുഴകളില്‍ ജല നിരപ്പ് ഉയരുകയുമാണ്. അതുകൊണ്ട് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്.
വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടം ഇരുപത് ബോട്ടുകള്‍ ഇറക്കിയിട്ടുണ്ട്.
മഴക്കെടുതിയില്‍ അകപ്പെട്ടുപോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
കൊട്ടിയൂരില്‍ ചുഴലിക്കാറ്റ് വീശുകയും വനമേഖലയില്‍ ഉരുള്പൊട്ടു കയും ചെയ്തു.
ഇരിട്ടി നഗരത്തില്‍ വെള്ളം കയറിയ നിലയിലാണ്.ഇരിക്കൂര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഇരിക്കൂര്‍, പടിയൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ് .
ഈ മേഖലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നൂറോളം ആള്‍ക്കാരാണ് ക്യാമ്പില്‍ കഴിയുന്നത്.