തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷയാണ് മാറ്റിവച്ചത്. ഓഗസ്റ്റ് 30ന് ഈ പരീക്ഷകള്‍ തടത്തുവെന്നും സ്ഥലവും സമയവും മാറ്റമുണ്ടകില്ലെന്നും പിഎസ്സി അറിയിച്ചു.
കനത്ത മഴയെതുടര്‍ന്ന് പരീക്ഷ നടക്കേണ്ടിയിരുന്ന ചില കേന്ദ്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായതോടെയാണ് പരീക്ഷകള്‍ മാറ്റാന്‍ പിഎസ്സി തീരുമാനിച്ചത്. കാലിക്കറ്റ്, എംജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതിക്കിയ തീയതി പിന്നീട് അറിയിക്കും.
അഞ്ച് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.